കൊച്ചി : വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കി നടപ്പിലാക്കുന്നതോടെ മുനമ്പം ഉൾപ്പടെയുള്ള വഖഫ് അധിനിവേശങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മുനമ്പത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടുമെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 94-ദിവസമായി നിരാഹാര സമരമനുഷ്ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരത്തിന്റെ വിജയം വരെ ഒപ്പമുണ്ടാകുമെന്നും സമരത്തിന് ബിജെപി യുടെയും, കേന്ദ്ര ഗവണ്മെന്റെന്റയും എല്ലാ പിന്തുണയും മന്ത്രി ഉറപ്പു നൽകി.
മന്ത്രിയോടപ്പം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു, സംസ്ഥാന സിമതി അംഗം അഡ്വ.ഷോൺ ജോർജ്, ന്യുനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്തു, ജില്ലാ ജനറൽ സെക്രട്ടറി ജെയ്സൺ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ്കെ.കെ. . ......
കൊച്ചി: വിദേശ രാജ്യങ്ങളിലേതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്നും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത് നൂതനമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പ്രദാനം ചെയ്യുന്നുണ്ട്. ഭാവിയുടെ വളർച്ചയ്ക്കായി വിദ്യാഭ്യാസ സ്വാതന്ത്ര്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
അമേരിക്ക, യു.കെ, കാനഡ പോലുള്ള രാജ്യങ്ങൾ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു അനുമതി നിഷേധിക്കുമ്പോൾ ഇന്ത്യ, പ്രത്യേകിച്ചു കേരളം ഈ സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. ......
കൊച്ചി: ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികളും പരിമിതികളും മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ......
കൊച്ചി: സിപിഎം ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ടി എച്ച് മുസ്തഫ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: കേരള മാനെജ്മെന്റ് അസോസിയേഷൻ (കെ എം എ) 42 മത് മാനെജ്മെന്റ് കണ്വൻഷൻ (കെ മാക്) ജനുവരി 16,17 തീയതികളിൽ ഗ്രാൻഡ് ഹയാത് കൊച്ചിയിൽ നടക്കും. " ഇന്നവേറ്റ് ടു എലിവേറ്റ് " എന്നതാണ് ഇത്തവണ ചർച്ചാ വിഷയം.വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചയും നടക്കും.
ജനുവരി 16 ന് വൈകിട്ട് 6 ന് ഗ്രാൻഡ് ഹയാത് കണ്വൻഷൻ സെന്ററിൽ ഉദ്ഘാടന ചടങ്ങ് നടക്കും. ......
കൊച്ചി: 'ഇസ്ലാം ലളിതം സുന്ദരം' എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന വാഫി വഫിയ്യ കലോത്സവവും സനദ് ദാന സമ്മേളനവും 15, 16 തിയതികളിലായി കളമശേരി സംറ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിനു കീഴിലുള്ള 54 വാഫി വഫിയ്യ സ്ഥാപനങ്ങളില്‍ നിന്നും 5000 ല്‍ പരം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുക്കും. ......
കൊച്ചി : നട്ടെല്ലിനുണ്ടാകുന്ന സ്കോളിയോസിസ് രോഗം നേരത്തേ കണ്ടെത്താൻ വിപിഎസ് ലേക്ഷോർ നടത്തുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ സ്കോളിയോസിസ് നിർണ്ണയക്യാമ്പ് ജനുവരി 15ന് തുടങ്ങും. വിപിഎസ് ലേക്ഷോറിൽ നടക്കുന്ന ക്യാംപിൽ നടുവേദന, കഴുത്ത് വേദന, ഡിസ്ക് പ്രൊലാപ്സ്, കുട്ടികളിലെ നട്ടെല്ലിലെ വളവ് കൂന്, തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധനകളും ചികിത്സയും ലഭ്യമാകും. ......
വിവിധ മെട്രോസ്റ്റേഷനുകളില്‍ നിന്നുള്ള 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സര്‍വ്വീസ് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ബുധനാഴ്ച (ജനുവരി 15) മെഡിക്കൽ കോളെജിന് സമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വൈകിട്ട് 4 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും.
ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. ......
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റി നാലാം ദിനത്തിലേക്ക് .93ാം ദിനം 9 പേർ നിരാഹാരമിരുന്നു.സിപിഎം ലിബറേഷൻ പാർട്ടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോൺസൺ അമ്പാട്ടും സംഘവും കണ്ണൂരിൽ നിന്നും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. മുനമ്പം തീരപ്രദേശത്ത് ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുനർ സ്ഥാപിച്ചില്ലെങ്കിൽ കേരളമൊന്നാകെ സിപിഎം ലിബറേഷൻ പാർട്ടി സമരമുഖത്തേക്ക് ഇറങ്ങുമെന്ന് ജോൺസൺ അമ്പാട്ട് പ്രസ്താവിച്ചു. ......
കൊച്ചി/കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി നിക്ഷേപ രംഗത്ത് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും വളര്‍ച്ച നേടിയ ഇ-കാന യുറോപ്പിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി യുകെയില്‍ ഇ-കാനയുടെ കമ്പനി സ്ഥാപിക്കാനുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായതായി ഇ-കാന കോയിന് ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് സിഇഒ അഭിഷ് കൃഷ്ണന് പറഞ്ഞു. ......